March 26, 2026

തെരുവ് നായ കുട്ടികളടക്കം നിരവധി പേരെ കടിച്ചു

  • January 14, 2026
  • 0 min read

വിഴിഞ്ഞത്ത് തെരുവുനായ ആക്രമണത്തില്‍ കുട്ടികളടക്കം എട്ടുപേര്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് നിന്നവരെയും, വഴിയിലൂടെ നടന്നുപോയവരെയുമടക്കമാണ് നായ കടിച്ചത്.കല്ലുവെട്ടാന്‍കുഴി സ്വദേശികളായ അസിയ (9), ആദില്‍ മുഹമ്മദ് (7), വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ അസിക (18), മത്സ്യത്തൊഴിലാളികളായ മൈദിന്‍ പീരുമുഹമ്മദ് (37), ഹസനാര്‍ (60), ഇന്‍സമാം ഹക്ക്(31), അബുഷൗക്കത്ത് (56), വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലെ വാര്‍ഡന്‍ സുനിറ്റ് (35) എന്നിവര്‍ക്കാണ് കടിയേറ്റത്. പേവിഷബാധയേറ്റ നായയെന്ന് സംശയമുള്ളതായി കടിയേറ്റവര്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ 9.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്.
കല്ലുവെട്ടാന്‍കുഴിയില്‍ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന അസിയയുടെ ഇടത് കൈയിലും, കാലിലും അതുപോലെ ആദിലിന് വലതുകാലിലെ തുടയിലുമാണ് കടിയേറ്റത്. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് സ്റ്റേഷന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റല്‍ വാര്‍ഡന്‍ സുനിറ്റിന് ഇടതുകാ ലിലാണ് കടിയേറ്റത്.പിന്നാലെ വീട്ടുമുറ്റത്ത് നിന്ന അസിക, ഷെഡില്‍ കിടന്നുറങ്ങിയ ഹസനാര്‍, ഇന്‍സമാം ഹക്ക് എന്നിവരെ ഉള്‍പ്പെടെ ആക്രമിക്കുകയായിരുന്നു. വിഴിഞ്ഞം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. നായയെ പിടികിട്ടിയ തോടെ നാട്ടുകാര്‍ അടിച്ചുകൊന്നു.

Leave a Reply

Your email address will not be published. Required fields are marked *