March 26, 2026

മുറജപത്തിനു സമാപനം: ലക്ഷദീപപ്രഭ ചൊരിഞ്ഞ് ശ്രീപത്മനാഭസ്വാമിക്ക് ഇന്ന് നിവേദ്യ സമര്‍പ്പണം

  • January 14, 2026
  • 1 min read

TVM: ശ്രീപത്മനാഭസ്വാമിക്ക് ഇന്ന് നിവേദ്യ സമര്‍പ്പണം. ക്ഷേത്രത്തിലെ ദിവ്യ ചൈതന്യം പുതുക്കി, 56 ദിവസമായി നടത്തുന്ന മുറജപത്തിനു സമാപനംകുറിച്ചാണു ലക്ഷദീപം തെളിക്കുക. ദീപാരാധനയ്ക്കു ശേഷം രാത്രി പൊന്നും ശീവേലിയുമുണ്ടാകും. ഇന്ന് വൈകിട്ട് ആറരയോടെ നിലവിളക്കില്‍ ആദ്യ ദീപം തെളിക്കും.പിന്നാലെ ശീവേലിപ്പുരയുടെ ചുമരുകളിലെ സാലഭഞ്ജികകള്‍, ശ്രീകോവിലിനുള്ളിലെ വിവിധ മണ്ഡപങ്ങള്‍, ക്ഷേത്രത്തിനുള്‍വശം, മതിലകത്തിനു പുറത്തെ ചുമരുകള്‍ എന്നിവിടങ്ങളിലാണു ദീപങ്ങള്‍ തെളിക്കുന്നത്. ഇടിഞ്ഞിലുകളിലും എണ്ണത്തിരി വിളക്കുകളിലും ദീപം തെളിച്ച ശേഷം വൈദ്യുതദീപങ്ങളും മിഴി തുറക്കുമ്പോള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം പ്രഭാപൂരിതമാകും. രാത്രി എട്ടരയോടെ ശീവേലി ആരംഭിക്കും. സ്വര്‍ണ നിര്‍മിതമായ ഗരുഡ വാഹനത്തില്‍ ശ്രീപത്മനാഭസ്വാമിയെയും വെള്ളി ഗരുഡ വാഹനങ്ങളില്‍ നരസിംഹമൂര്‍ത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും എഴുന്നള്ളിക്കും. ക്ഷേത്ര സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ അകമ്പടി സേവിക്കും.

Leave a Reply

Your email address will not be published. Required fields are marked *