March 26, 2026

മിലേനിയം സ്റ്റാര്‍ഴ്‌സിന് 6 റണ്ണിന്റെ ത്രസിപ്പിക്കുന്ന വിജയം. 20 റണ്ണും 2 വിക്കറ്റും നേടിയ അഭിമന്യുവിന്റെ തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനമാണ് മിലേനിയത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്

  • January 14, 2026
  • 1 min read

ഇന്ന് ക്വര്‍ട്ടര്‍ ഫൈനില്‍ മത്സരങ്ങള്‍ എല്ലാ കളികളും നിങ്ങളുടെ മലനാട് ടി വിയില്‍ മാത്രം പൂര്‍ണ്ണമായി ലൈവ് ആയി കാണാന്‍ സാധിക്കുന്നു.

കൊച്ചി : നാലാമത് പ്രേംനസിര്‍ സിസിഎല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ മൂന്നാം ദിവസമായ ഇന്നു നടന്ന ആദ്യ ക്വര്‍ട്ടര്‍ ഫൈനലില്‍ മിലേനിയം സ്റ്റാര്‍ഴ്‌സിന് 6 റണ്ണിന്റെ ത്രസിപ്പിക്കുന്ന വിജയം. 20 റണ്ണും 2 വിക്കറ്റും നേടിയ അഭിമന്യുവിന്റെ തകര്‍പ്പന്‍ ഓള്‍ റൗണ്ട് പ്രകടനമാണ് മിലേനിയത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മാന്‍ ഓഫ് ദി മാച്ചും അഭിമന്യു കരസ്ഥമാക്കി, മിലേനിയത്തിന്റെ ബൗളിങ്ങ് പ്രകടനവും ഗംഭീരമായിരുന്നു, ആദ്യം ബാറ്റ് ചെയ്ത മിലേനിയം സ്റ്റാര്‍ഴ്‌സിന് വേണ്ടി അര്‍ജ്ജുന്‍ 44, നവജിത്ത് 19, മഫേഴ്‌സ് 9, റിനിഷ് 7, അഭിമന്യു 20, അതുല്‍, ചന്ദ്രന്‍ 1, അജീഷ് 2 എന്നിങ്ങനെയാണ് റണ്ണെടുത്തത്.

അഭിന്‍ 3-18-2വിക്കറ്റ്,

അതുല്‍ 3-26-1 വിക്കറ്റ്,

നിക്കി 3-17-2 വിക്കറ്റ്,

അഭിമന്യു 3-26-2 വിക്കറ്റ്,

മാഫേഴ്‌സ് 3-16-1 വിക്കറ്റ്

എന്നിങ്ങനെ വിക്കറ്റ് നേടി മിലേനിയം സ്റ്റാറിന്റെ വിജയ ശില്പികളായി. രണ്ടാമത് ബാറ്റ് ചെയ്ത കോറിയോഗ്രാഫേഴസിന് 140 റണ്ണെടുക്കാനെ സാധിച്ചുള്ളു. മിലിനേയത്തിന്റെ സജിത്ത് 62 റണ്ണ് നേടി പൊരുതി നോക്കിയെങ്കിലും 6 റണ്ണിന് വിജയം കൈവിട്ടു. കോറിയോഗ്രാഫേഴ്‌സിന് വേണ്ടി അഭിജിത്ത് 6, സജിത്ത് 62, വിജിത്ത് 6,അജിത്ത് നിഥിന്‍ 9, അജിത്ത് വാവ 7, പവേഴ് 6, അജിത്ത് ബാലകൃഷ്ണന്‍ 6, ഗോകുല്‍ ദാസ് 2, ശ്രീയേഷ് 9, സനല്‍ 5 എന്നിങ്ങനെയാണ് റണ്ണെടുത്തത്.

ബൗളിങ്ങ് അഭിജിത്ത് 3-20-1,

വിജിത്ത് 3-30-2,

അജിത്ത് നിഥിന്‍ 3-17-0,

ഗോകുല്‍ ദാസ് 3-30-4,

പവേഴ്‌സ് 2-20-1 വിക്കറ്റും നേടി,

ഗോകുല്‍ ദാസ് 4 വിക്കറ്റ് നേടി പൊരുതിയെങ്കിലും വിജയം കൈവിട്ടു

Leave a Reply

Your email address will not be published. Required fields are marked *