March 25, 2026

ഹരിവരാസനം പുരസ്‌കാരം പ്രശസ്ത നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറിന് ജനുവരി 14 നാളെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിക്കും

  • January 13, 2026
  • 0 min read

ഹരിവരാസനം പുരസ്‌കാര സമര്‍പ്പണം നാളെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത നാഗസ്വര കലാകാരന്‍ തിരുവിഴ ജയശങ്കറിന് ഇന്ന് (ജനുവരി 14) ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ സമ്മാനിക്കും. രാവിലെ 10 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാര സമര്‍പ്പണം. പ്രമോദ് നാരായണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, എം.എല്‍.എമാരായ കെ.യു ജനീഷ് കുമാര്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ സംസാരിക്കും. റവന്യൂ, ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രശസ്തിപത്രം പാരായണം ചെയ്യും. ശബരിമല ഉന്നതാധികാര സമിതി ചെയര്‍മാന്‍ എസ് സിരിജഗന്‍, തിരുവിതാംകൂര്‍, കൊച്ചിന്‍ ദേവസ്വം ഓംബുഡ്‌സ്മാന്‍ കെ. രാമകൃഷ്ണന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഭക്തിഗാനശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഹരിവരാസനം പുരസ്‌കാരത്തിന് തിരുവിഴ ജയശങ്കറെ തെരഞ്ഞെടുത്തത്. അയ്യപ്പഭക്തിഗാനങ്ങളും ശരണമന്ത്രങ്ങളും നാഗസ്വരത്തിലൂടെ ആവിഷ്‌കരിച്ച് ആത്മീയ സംഗീതത്തിന് പുതിയ ഭാവം നല്‍കുകയും സംഗീതത്തെ ജനകീയമാക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ ശ്രദ്ധേയമാണ്. ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ. രാജു, പി.ഡി സന്തോഷ്‌കുമാര്‍, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍. ജയകൃഷ്ണന്‍, ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ എസ്. ശ്രീജിത്ത്, എ.ഡി. എം. അരുണ്‍. എസ്. നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ബി സുനില്‍കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *