March 25, 2026

വിജയത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം… ഹൈക്കമാൻഡിന്റേതാകും അന്തിമ തീരുമാനം… കെ. മുരളീധരന്‍

  • March 25, 2026
  • 0 min read

തിരുവനന്തപുരം: കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ടീം യുഡിഎഫാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ജയിച്ചുവരുന്ന എംഎല്‍എമാരുടെ അഭിപ്രായം നോക്കിയാണ് തീരുമാനമെടുക്കുകയെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ ആരുടെ പേര് പറയുന്നോ അവരെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ ജയിക്കുക എന്നതിനാണ് പ്രാധാന്യമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ ടീം യുഡിഎഫ് 100 സീറ്റ് നേടുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, വട്ടിയൂര്‍ക്കാവില്‍ എംഎല്‍എ ആയാല്‍ വികസനത്തിനുളള ഫണ്ട് വേണം, അതുമാത്രമേ ആഗ്രഹമുളളുവെന്നായിരുന്നു കെ. മുരളീധരന്റെ മറുപടി. ‘മന്ത്രിസ്ഥാനമൊക്കെ ഞാന്‍ കുട്ടിക്കാലം മുതലേ കാണുന്നതാണ്. എട്ട് വയസുളളപ്പോള്‍ തന്നെ മന്ത്രി മന്ദിരത്തില്‍ താമസമാക്കിയതാണ്. ഇതൊന്നും അത്ര വലിയ കാര്യമല്ല. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്തും ഞാന്‍ മന്ത്രിയായിരുന്നില്ലല്ലോ. പക്ഷെ വികസനത്തിന് ഒരു കുറവും ഉണ്ടായിട്ടില്ലല്ലോ. എല്ലാം പാര്‍ട്ടി തീരുമാനിക്കട്ടെ’: കെ. മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *