March 25, 2026

അരിയല്ലൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു

  • January 13, 2026
  • 0 min read

മലപ്പുറം പരപ്പനങ്ങാടി അരിയല്ലൂർ സ്വദേശി ജിദ്ദയിൽ അന്തരിച്ചു . ദനൂബ് സൂപ്പർ മാർക്കറ്റിൽ ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്ന ഷാഹുൽ ഹമീദ് ചോണാരി (56) ആണ് മരിച്ചത്.ഹൃദയാഘാതത്തെതുടർന്ന് ജിദാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാവിലെ എട്ട് മണിയോടെയായിരുന്നു മരണം. ജിദ്ദ നവോദയ സഫ ഏരിയക്ക് കീഴിലുള്ള സഫ രണ്ട് യൂണിറ്റ് അംഗമായിരുന്നു.പിതാവ്: മുഹമ്മദ്, മാതാവ്: ബീഫാത്തിമ, ഭാര്യ: ജമീല. പരേതന് രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുണ്ട്. മകൻ അജ്‌നാസ് ഇപ്പോൾ ജിദ്ദയിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *