വര്‍ഷങ്ങളായി ശാരീരിക ബന്ധം വിസമ്മതിക്കുന്നു, ഭാര്യയെ ഭര്‍ത്താവ് കൊന്നു

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വലിയ ട്വിസ്റ്റ്.
ഇന്‍ഡോര്‍ എയറോഡ്രോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവതിയെ മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവണെന്ന് പോലീസ്. ഭാര്യയായ സുമിത്ര ചൗഹാന്റെ കൊലപാതകത്തില്‍ ഭര്‍ത്താവ് മാധവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 8 വര്‍ഷമായി താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഭാര്യ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ജനുവരി 9ന് ആണ് 40 കാരിയായ സുമിത്രയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ മരണത്തിന് കാരണം അപകടമാണെന്നാണ് ഇയാള്‍ ബന്ധുക്കളെയും, പ്രദേശവാസികളെയും വിശ്വസിപ്പിച്ചിരുന്നത്.
മൃതദേഹം ഗവണ്‍മെന്റ് മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലേക്ക് കൊണ്ടുപോയ മാധവ് പറഞ്ഞത് പെട്ടെന്ന് രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഭാര്യ കുഴഞ്ഞ് വീണെന്നും, തലയിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടെന്നുമാണ്. എന്നാല്‍ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുമിത്രയുടെ മരണം കൊലപാതകമാണെന്നും, ഭര്‍ത്താവ് മര്‍ദ്ദിച്ചും, ശ്വാസംമുട്ടിച്ചും കെലപ്പെടുത്തയതാണെന്നും തെളിഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ മാധവ് പലതവണ മൊഴി മാറ്റിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് മാധവിനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ട്.
ബോധരഹിതയായി കിടന്നതോടെ താന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് മാധവ് പോലിസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മാധവ് സത്യം വെളിപ്പെടുത്തി. കഴിഞ്ഞ 8 വര്‍ഷമായി താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാനായി സുമിത്ര തയ്യാറായിരുന്നില്ല. ഇതിനെ ചൊല്ലി എന്നും വഴക്കായിരുന്നു. സംഭവ ദിവസവും രാത്രി മാധവ് ഭാര്യയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെങ്കിലും സുമിത്ര വിസമ്മതിച്ചു. ഇതോടെ താന്‍ ഭാര്യയെ മര്‍ദിച്ചെന്നും ബോധരഹിതയായി വീഴുകയായിരുന്നുവെന്നുമാണ് മാധവ് പറയുന്നത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് മാധവിനെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. ദമ്പതിമാര്‍ക്ക് രണ്ട് മക്കളുണ്ട്.

