March 25, 2026

ഗോരപ്പൂര്‍- ബാംഗ്ലൂര്‍ വിമാനം പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് തിരിച്ചിറക്കി, യാത്രക്കാര്‍ സുരക്ഷിതര്‍

  • January 13, 2026
  • 1 min read

വിമാനം പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. 216 യാത്രക്കാരുമായി ബെംഗളൂരുവിലേക്ക് പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.. ഞായറാഴ്ച രാത്രിയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 216 യാത്രക്കാരെയും സുരക്ഷിതമായി മാറ്റിയെന്നും, എല്ലാവരും സുരക്ഷിതരാണെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ പുനീത് ഗുപ്ത അറിയിച്ചു. ഗോരഖ്പൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന 6E 437 വിമാനത്തിന്റെ മുന്‍ഭാഗത്തിന് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൈലറ്റ് ഉടന്‍ തന്നെ വാരണാസി എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെടുകയും വിമാനം വാരണാസി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച ചില യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചതായും ബാക്കിയുള്ള യാത്രക്കാരെ മറ്റ് വിമാനങ്ങളില്‍ അയയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തതായും ഗുപ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *