March 25, 2026

കാല്‍ചിലമ്പിന്‍ നൂപുരധ്വനികളാല്‍ പൂര നഗരിയിനി പുളകിതയാകും, ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തൃശൂര്‍ നഗരം പൂര്‍ണ്ണ സജ്ജം

  • January 13, 2026
  • 1 min read

തൃശൂര്‍ കാല്‍ചിലമ്പിന്റെ നൂപുരധ്വനികളാല്‍ പൂര നഗരിയിനി പുളകിതയാകും, ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് തൃശൂര്‍ നഗരം പൂര്‍ണ്ണ സജ്ജം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ തൃശ്ശൂര്‍ പൂര്‍ണ്ണമായും ഒരുങ്ങിക്കഴിഞ്ഞു. കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച വിവിധ സബ് കമ്മിറ്റികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്രധാന സബ് കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതില്‍ നിന്നും ഇനി പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്:

അടിസ്ഥാന സൗകര്യങ്ങള്‍: വേദികളുടെയും പന്തലുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനായി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി ലഭ്യമാക്കും. പ്രധാന വേദികളിലെ ദീപാലങ്കാരം, കുറ്റമറ്റ ശബ്ദസംവിധാനം, ഇലക്ട്രിക്കല്‍ പരിശോധനകള്‍ എന്നിവ പൂര്‍ത്തിയായി.

ഭക്ഷണവും താമസവും: കലോത്സവത്തിനെത്തുന്നവര്‍ക്ക് രുചികരമായ ഭക്ഷണം നല്‍കുന്നതിനായി ദിവസേനയുള്ള മെനു തയ്യാറാക്കി. ഭക്ഷണ വിതരണത്തിനുള്ള കൂപ്പണുകളും വിതരണ സംവിധാനവും സജ്ജമാണ്. താമസ സൗകര്യമൊരുക്കുന്ന സ്‌കൂളുകളില്‍ വെളിച്ചം, കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട്.

കലാപ്രതിഭകള്‍ക്ക് തൃശ്ശൂര്‍ ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റുകളുടെ ഹൃദ്യമായ സ്വാഗതം

കലാപ്രതിഭകള്‍ക്ക് തൃശ്ശൂര്‍ ഹയര്‍സെക്കന്‍ഡറി എന്‍എസ്എസ് യൂണിറ്റുകളുടെ ഹൃദ്യമായ സ്വാഗതം
മത്സര നടത്തിപ്പ്: മത്സര ക്രമം സംബന്ധിച്ച ക്ലസ്റ്റര്‍ ലിസ്റ്റുകള്‍ തയ്യാറാക്കി. വിധിനിര്‍ണ്ണയം സുതാര്യമാക്കാന്‍ വിപുലമായ ഐടി സംവിധാനങ്ങളും ടാബുലേഷന്‍ ക്രമീകരണങ്ങളും സജ്ജമാണ്. ഓരോ വേദികളിലും സ്റ്റേജ് മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള അധ്യാപകരുടെ സേവനം ഉറപ്പാക്കി. മത്സര ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മീഡിയ റൂം, പവലിയന്‍ എന്നിവ സജ്ജീകരിക്കും.

ഗതാഗതം & സുരക്ഷ: മത്സരാര്‍ത്ഥികള്‍ക്കും ഒഫീഷ്യല്‍സിനും യാത്ര ചെയ്യാന്‍ ആവശ്യമായ വാഹനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനവും ഫിറ്റ്‌നസ് പരിശോധനയും നടത്തി. വേദികളിലെ തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാനം പാലിക്കാനും പോലീസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം 24 മണിക്കൂറും ലഭ്യമാക്കും.

ഹരിത കലോത്സവം: ‘ഉത്തരവാദിത്ത കലോത്സവം’ എന്ന ആശയത്തിലൂന്നി ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. മത്സരശേഷം വേദികള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ചുമതലകള്‍ക്ക് പ്രത്യേക സംവിധാനമുണ്ട്.

    സ്വര്‍ണ്ണക്കപ്പ് ഘോഷയാത്ര, വര്‍ണ്ണാഭമായ ഉദ്ഘാടന ചടങ്ങ്, സാംസ്‌കാരിക ഘോഷയാത്ര എന്നിവയോടെ കലോത്സവം വന്‍ വിജയമാക്കാന്‍ ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്.

ഉത്തരവാദിത്ത കലോത്സവവും തുടര്‍വിദ്യാഭ്യാസ പദ്ധതികളും ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കേവലമൊരു കലാമേള എന്നതിലുപരി, സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ നല്‍കുന്ന ഒരു ‘ഉത്തരവാദിത്ത കലോത്സവം’എന്ന നിലയിലാണ് നമ്മള്‍ വിഭാവനം ചെയ്യുന്നത്. ഇതിനായി പ്രത്യേക പെരുമാറ്റച്ചട്ടം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെക്കുകയാണ്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് നമ്മള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്: ഉത്തരവാദിത്ത ഉപഭോഗം, ഉത്തരവാദിത്ത ഭക്ഷണശീലം, ഉത്തരവാദിത്ത മത്സരം.

സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിദ്യാര്‍ത്ഥികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഊഷ്മള സ്വീകരണം നല്‍കി സംസ്ഥാന സ്‌കൂള്‍ കലോത്സവം: വിദ്യാര്‍ത്ഥികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ ഊഷ്മള സ്വീകരണം നല്‍കി

ഭൂമിയോട് ഉത്തരവാദിത്തമുള്ളവരായി നമ്മുടെ കുട്ടികളെ മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിന് രണ്ട് ഘടകങ്ങളുണ്ട്: മാലിന്യ ലഘൂകരണവും പുനരുപയോഗവും.

മാലിന്യ ലഘൂകരണം: കലോത്സവ നഗരിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വഴിയുള്ള മാലിന്യം ഒഴിവാക്കാന്‍ നമ്മള്‍ നിര്‍ബന്ധമായും ചില കാര്യങ്ങള്‍ നടപ്പിലാക്കുന്നു.

എല്ലാവരും അവരവരുടെ വീണ്ടും ഉപയോഗിക്കാവുന്ന വാട്ടര്‍ ബോട്ടിലുകള്‍ കയ്യില്‍ കരുതണം. ഒറ്റത്തവണ ഉപയോഗിക്കുന്ന മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഒഴിവാക്കണം. വെളളം നിറയ്ക്കാന്‍ എല്ലായിടത്തും വാട്ടര്‍ കിയോസ്‌കുകള്‍ ഉണ്ടായിരിക്കും.

പാക്കറ്റ് ഫുഡ് (ചിപ്സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്), ടെട്രാ പാക്ക് ജ്യൂസുകള്‍ തുടങ്ങിയവ കലോത്സവ നഗരിയില്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. ഇവ ആരോഗ്യത്തിനും പ്രകൃതിക്കും ദോഷകരമാണ്.

രജിസ്‌ട്രേഷന്‍ ഓഫീസ് തയ്യാര്‍

: പ്രവേശന കവാടങ്ങളില്‍ പരിശോധനയുണ്ടാകും. മാലിന്യമാകാന്‍ സാധ്യതയുള്ള പ്ലാസ്റ്റിക് കവറുകളോ കുപ്പികളോ കൊണ്ടുവന്നാല്‍ അതില്‍ 10 രൂപയുടെ സ്റ്റിക്കര്‍ ഒട്ടിക്കും. തിരികെ പോകുമ്പോള്‍ ഈ സാധനം കൗണ്ടറില്‍ കാണിച്ചാല്‍ മാത്രമേ ആ 10 രൂപ തിരികെ ലഭിക്കൂ. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ എല്ലാവരും സ്റ്റീല്‍ പാത്രങ്ങളിലോ ടിഫിന്‍ ബോക്‌സുകളിലോ ഭക്ഷണം കരുതുക.

പുനരുപയോഗം – സ്വാപ്പ് ഷോപ്പ്:

‘പഴമയാണ് ഫാഷന്‍’ എന്ന ആശയത്തില്‍ ഒരു സ്വാപ്പ് ഷോപ്പ് നമ്മള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഉപയോഗയോഗ്യമായതും എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമില്ലാത്തതുമായ സാധനങ്ങള്‍ ഇങ്ങോട്ട് കൊണ്ടുവരാം. പകരം, അവിടെയുള്ള മറ്റൊരു സാധനം നിങ്ങള്‍ക്ക് സൗജന്യമായി എടുക്കാം. വസ്തുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ഉത്തരവാദിത്ത ഭക്ഷണശീലം

അക്കൊമഡേഷന്‍ സെന്ററുകളില്‍ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദര്‍ശനം#
ജീവിതശൈലീ രോഗങ്ങള്‍ കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, പ്രോസസ്ഡ് ഫുഡ് ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം നല്‍കാനാണ് തീരുമാനം. അമിതമായ മധുരവും എണ്ണയും ഒഴിവാക്കി, പുഴുങ്ങിയതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങള്‍ മാത്രമേ കലോത്സവത്തില്‍ വിളമ്പുകയുള്ളൂ.

ഇന്നത്തെ ലോകത്ത് ജീവിതമെന്നാല്‍ മത്സരമാണെന്ന തെറ്റായ ധാരണയുണ്ട്. കലോത്സവത്തിലെ തോല്‍വി ജീവിതത്തിലെ തോല്‍വിയല്ല, മറിച്ച് വലിയ പാഠങ്ങള്‍ പഠിക്കാനുള്ള അവസരമാണെന്ന് കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു. ‘തോല്‍വിയെ മാന്യമായി അംഗീകരിക്കുന്നതാണ് ജീവിതത്തിലെ യഥാര്‍ത്ഥ വിജയം’ എന്ന വലിയ പാഠം കുട്ടികളിലേക്ക് എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. അവരാണ് യഥാര്‍ത്ഥ വിജയികള്‍.

           കലോത്സവത്തിന് ശേഷം, കുട്ടികളില്‍ മൂല്യങ്ങളും വ്യക്തിഗത കഴിവുകളും വളര്‍ത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് രണ്ട് പുതിയ ക്യാമ്പയിനുകള്‍ക്ക് തുടക്കം കുറിക്കുകയാണ്.

നാരങ്ങാമിഠായി: കുട്ടികളുടെ ‘കളിക്കാനുള്ള അവകാശം’ സംരക്ഷിക്കുന്ന പദ്ധതിയാണിത്. എല്ലാ കുട്ടികളും ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും നിര്‍ബന്ധമായും കളിച്ചിരിക്കണം. ഇത് സ്‌പോര്‍ട്‌സ് മാത്രമല്ല, മറിച്ച് കുട്ടികള്‍ക്ക് ഇഷ്ടമുള്ള, കൂട്ടുകൂടിയുള്ള കളികളാണ്. ട്യൂഷനും പഠനത്തിനും അപ്പുറം, കുട്ടികളുടെ വൈകാരിക വളര്‍ച്ചയ്ക്കും ഭാവിയിലെ കുടുംബജീവിതത്തിലടക്കം ആരോഗ്യകരമായ ബന്ധങ്ങള്‍ക്കും ഈ കളി അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *