March 25, 2026

സ്വര്‍ണ്ണക്കൊള്ള താന്‍ നിരപരാധി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയില്‍

  • January 13, 2026
  • 0 min read

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലുള്ള പന്ത്രണ്ടാം പ്രതി ഹൈക്കോടതിയില്‍ തന്റെ അറസ്റ്റ് നിയമ വിരുദ്ധമെന്നാരോപിച്ചാണ് പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലുള്ള പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചു. എസ് ഐ ടിയുടെ നടപടിക്രമങ്ങള്‍ നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജിയില്‍ ഹൈക്കോടതി എസ്ഐടിയോട് റിപ്പോര്‍ട്ട് തേടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ജസ്റ്റിസ് എ ബദറുദ്ദിന്റെ നിര്‍ദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

                ശബരിമല ദ്വാരപാലക ശില്‍പ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടിക്ക് കോടതിയുടെ അനുമതി. തന്ത്രിക്ക് തട്ടിപ്പില്‍ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ട് എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ നല്‍കി. സ്വര്‍ണം ചെമ്പാക്കിയ വ്യാജ മഹസറില്‍ തന്ത്രി ഒപ്പിട്ട് ഗൂഡാലോചനയില്‍ പങ്കാളിയായെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. ജയിലിലെത്തി അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തും. കട്ടിളപാളി കടത്തിയ കേസിലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. അതേസമയം, തന്ത്രിയുടെ ജാമ്യാപേക്ഷ 19ലേക്ക് മാറ്റി. മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് നീട്ടുകയും ചെയ്തു. ഈ മാസം 27വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. 

Leave a Reply

Your email address will not be published. Required fields are marked *