കെന്‍സ കോച്ചിന്‍ സൂപ്പര്‍ കിംഗ്‌സിന് നിര്‍ണായക ജയം, ഓള്‍റൗണ്ട് മികവില്‍ അജിത് വാവ കളിയിലെ താരം
മലനാട് ടിവി യിലുടെ എല്ലാ കളികളും ലൈവ് കാണിക്കുന്നു
കൊച്ചി സിസിഎഫ് പ്രേംനസീര്‍ സിനിമ പ്രീമിയര്‍ ലീഗ് സീസണ്‍ 4ന്റെ
3 ദിവസം നടന്ന 2 -ാം കളിയില്‍ കെന്‍സ കോച്ചിന്‍ സൂപ്പര്‍ കിംഗ്‌സ് വിജയിച്ചു, ആവേശകരമായ മത്സരത്തില്‍ ഓള്‍റൗണ്ട് മികവാണ് കെന്‍സിന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത കെന്‍സ കോച്ചിന്‍ സൂപ്പര്‍ കിംഗ്‌സ് 15 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് അടിച്ചുകൂട്ടി. അജ്മല്‍ ഇഖ്ബാല്‍ 23 റണ്‍സുമായി ടോപ് സ്‌കോററായപ്പോള്‍ അരുണ്‍ മഞ്ജാലിയും നോബിന്‍ വര്‍ഗീസും നിര്‍ണായക സംഭാവന നല്‍കി. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും തിളങ്ങിയ അജിത് വാവ മത്സരം പൂര്‍ണമായി ടീമിന്റെ നിയന്ത്രണത്തിലാക്കി. 39 റണ്‍സ് നേടിയതോടൊപ്പം 3 വിക്കറ്റുകള്‍ വീഴ്ത്തുകയും ഒരു നിര്‍ണായക ക്യാച്ച് പിടിക്കുകയും ചെയ്ത അജിത് വാവയാണ് കളിയിലെ താരം പുരസ്‌കാരം സ്വന്തമാക്കിയത്. ടീമിന്റെ ഏകോപിത പ്രകടനവും അജിത്തിന്റെ സമഗ്ര സംഭാവനയും മത്സരത്തെ കെന്‍സ കോച്ചിന്‍ സൂപ്പര്‍ കിംഗ്‌സിന് അനുകൂലമായി മാറ്റി. കോറിയോഗ്രാഫേഴ്‌സ് ഇഗോ ലജന്‍ഡ് ആയിരുന്നു എതിര്‍ ടീം.


