ജോസ്.കെ.മാണി എല്‍ഡിഎഫന്റെ് ഭാഗം, വാര്‍ത്തകള്‍അടിസ്ഥാന രഹിതം : എം എ ബേബി

ജോസ് കെ മാണി എല്‍ഡിഎഫില്‍ സജീവമാണെന്നും ഊഹാപോഹങ്ങള്‍ക്ക് സാഹചര്യമില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഉത്തരേന്ത്യയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്കെതിരായ ആക്രമണങ്ങള ഒന്നിച്ചുള്ള പ്രതിഷേധത്തിന് കേരള കോണ്‍ഗ്രസുമുണ്ട്. തിരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വെച്ചുമാറണമോയെന്നത് എല്‍ഡിഎഫ് തീരുമാനിക്കും. അതിനുശേഷം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. യുഡിഎഫിലെപോലെ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫിലില്ല. എല്‍ഡിഎഫ് കെട്ടുറപ്പോടെ തിരുഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ന് മുഖ്യമന്ത്രിയുടെ പ്രതിഷേധ സമരത്തില്‍ ജോസ് കെ മാണി പങ്കെടുക്കാതിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിലാണ് ജോസ് കെ മാണി എല്‍ഡിഎഫില്‍ തുടരുമെന്നും എല്‍ഡിഎഫിനൊപ്പം ആണെന്നും എം എ ബേബി ആവര്‍ത്തിച്ചത്.

