മെലഡി ഹീറോസ് രണ്ട് റണ്‍സിന്റെ തകര്‍പ്പന്‍ വിജയം, 38 എടുത്ത രാകേഷ് ദില്‍ഷേ മാന്‍ ഓഫ് ദി മാച്ച് ആയി.
https://www.youtube.com/live/5C8CMZtl6Bw?si=2x3U2MWu4Edo99IQ
മലനാട് ടി വിയിലൂടെ എല്ലാ ദിവസവും ഒരു ദിവസം നടക്കുന്ന 4 കളികളും പൂര്‍ണ്ണമായി കാണാന്‍ കഴിയും
കൊച്ചി : ഇന്ന് രാവിലെ രാജഗിരി ഗ്രൗണ്ടില്‍ നടന്ന സിസിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മെലഡി ഹീറോസിന് രണ്ട് റണ്‍സിന്റെ തകര്‍പ്പന്‍ വിജയം, 38 എടുത്ത രാകേഷ് ദില്‍ഷേ മാന്‍ ഓഫ് ദി മാച്ച് ആയി. രണ്ടാമത് ബാറ്റ് ചെയ്ത ഐസ് പാം ഇന്ത്യ ആര്‍ട്‌സ് ഫിലിം മേക്കേഴ്‌സ് 102 റണെടുത്ത് എല്ലാവരും പുറത്തായി, ആദ്യം ബാറ്റ് ചെയ്ത മെലഡീസ് ഹീറോസിന് വേണ്ടി രാകേഷ് 38 റണ്ണും, അമീന്‍ അരവിന്ദ് 14, നവാസ് 16, സലീഷ് ശ്യാം 16 റണും എടുത്ത് മികച്ച പ്രകനം കാഴ്ച വച്ചു. ഐസ് പാം ഇന്ത്യ ആര്‍ട്‌സ് ഫിലിം മേക്കേഴ്‌സിന് വേണ്ടി നിസാം രണ്ട് , റസല്‍ ഒന്ന്, ജാക്കി ഒന്ന്, അഭയകുമാര്‍ 1 എന്നിങ്ങനെ വിക്കറ്റുകള്‍ വീഴ്ത്തി. തുടര്‍ന്ന് രണ്ടാമത് ബാറ്റ് ചെയ്ത ഐസ് പാം ഇന്ത്യ ആര്‍ട്‌സ് ഫിലിം മേക്കേഴ്‌സിന് 102 റണ്‍ എടുക്കനേ കഴിഞ്ഞുള്ളൂ, നിസാം 18, നൗഫല്‍ 18 എന്നിവര്‍ക്ക് മാത്രമാണ് മികച്ച കളി പുറത്തെടുക്കാന്‍ ആയത്


