ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിക്കെതിരെ മന്ത്രി കെ ബി ഗണേഷ്കുമാര്. പോറ്റിയെ കയറ്റിയത് തന്ത്രിയാണ്, മന്ത്രിയല്ലെന്നാണ് ഗണേഷ് കുമാറിന്റെ പരാമര്‍ശം. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തില്‍ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്. വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. ഉദ്ദേശിക്കുന്ന ആള് കേസില്‍ പ്രതിയാകണമെന്നാണ് യുഡിഎഫും- ബിജെപിയും പറയുന്നത്. ശബരിമലയില്‍ നടന്നത് എന്ത് എന്ന് കോടതി കണ്ടെത്തുമെന്നും ?ഗണേഷ് കുമാര്‍ പറഞ്ഞു. യുഡിഎഫ് മതവികാരം ഇളക്കി വിടുന്നു. ബിജെപിയെക്കാള്‍ അപകടകരമായ രീതിയില്‍. ബിജെപിക്ക് കോണ്‍ഗ്രസിനും ഒരേ സ്വരം. ശബരിമല, ശബരിമല എന്ന് മാത്രം പറയുന്നു. കോണ്‍ഗ്രസിന് അന്തസ്സുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ഗണേഷ്കുമാര് ആവശ്യപ്പെട്ടു
മാവേലിക്കര പനച്ചമൂട് ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ ഹരിപ്പാട് ചേലത്ത് തറയിൽ രജിത് കുമാറിൻ്റെയും ശ്രീലേഖയുടെയും മകനായ അക്ഷയ് മുങ്ങിമരിച്ചു.നങ്ങ്യാർകുളങ്ങര ഗവണ്മെൻ്റ്
പെഡ്ഡി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിംഗിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും
രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് പൊതുമേഖലാ എണ്ണക്കമ്പനികളുടെ അറിയിപ്പ്. ഇന്ത്യൻ ഓയിൽ,