March 25, 2026

എയിംസ് തൃശൂര്‍, ആലപ്പുഴ വഴി തെങ്കാശി എത്തി: സുരേഷ് ഗോപിയുടെ എയിംസ് വാഗ്ദാനത്തെ ട്രോളി ഗണേഷ് കുമാര്‍

  • January 13, 2026
  • 1 min read

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെയും പ്രഖ്യാപനങ്ങളെയും രൂക്ഷമായി പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. തിരഞ്ഞെടുപ്പ് കാലമായപ്പോള്‍ സുരേഷ് ഗോപി നടത്തുന്ന പ്രസ്താവനകളെയാണ് ഗണേഷ് കുമാര്‍ പരിഹസിച്ചത്. ഓരോ ഘട്ടത്തിലും ഓരോ സ്ഥലത്ത് എയിംസ് (AIIMS) വരുമെന്ന് അദ്ദേഹം അവകാശപ്പെടുന്നത്. ആദ്യം തൃശൂരില്‍ വരുമെന്ന് പറഞ്ഞു, പിന്നീട് തന്റെ അമ്മവീടായ ആലപ്പുഴയില്‍ വരുമെന്ന് മാറ്റിപ്പറഞ്ഞു, ഇപ്പോള്‍ തെങ്കാശിയില്‍ വന്നാലും മതിയെന്ന നിലപാടിലാണ് സുരേഷ് ഗോപിയെന്നും ഗണേഷ് പരിഹസിച്ചു. കേരളത്തില്‍ ഒളിമ്പിക്‌സ് നടത്തുമെന്ന സുരേഷ് ഗോപിയുടെ പ്രഖ്യാപനത്തെയും ഗണേഷ് കുമാര്‍ പരിഹാസരൂപേണയാണ് നേരിട്ടത്. വോട്ടുതട്ടാന്‍ വേണ്ടി എന്തും പറയുന്ന രീതിയാണ് അദ്ദേഹത്തിന്റേതെന്ന് ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *