March 25, 2026

ഭക്തിസാന്ദ്രമായി അമയന്നൂര്‍ തിരുഹൃദയ തിരുനാള്‍ സമാപിച്ചു

  • January 13, 2026
  • 0 min read

അമയന്നൂര്‍ സേക്രട്ട് ഹാര്‍ട്ട് റോമന്‍ കത്തോലിക്ക ദേവാലയത്തില്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ സമാപിച്ചു. ശനിയാഴ്ച്ച വൈകിട്ട് തിരുസ്വരൂപങ്ങള്‍ പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കല്‍, ജപമാല, പ്രസുദേന്തി വാഴ്ച്ച എന്നിവയെ തുടര്‍ന്ന്, ആഘോഷമായ ദിവ്യബലിയും വചനസന്ദേശവും നടന്നു. ഫാ.ജോഷി പുതുപ്പറമ്പില്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നൊവേനയും പറപ്പള്ളിക്കുന്ന് കുരിശടി വഴി ആഘോഷമായ പ്രദക്ഷിണം ദിവ്യകാരുണ്യ ആശീര്‍വാദം തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും വാദ്യമേളവും നടന്നു. ഇന്നലെ രാവിലെ ജപമാലയെ തുടര്‍ന്ന് പൊതി സെന്റ് മൈക്കിള്‍സ് ചര്‍ച്ച് വികാരി ഫാ.പോള്‍ ഡെന്നി രാമച്ചംകുടിയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹ ദിവ്യബലിയും ഫാ.ജോസഫ് അജി ചെറുകാക്രാംചേരില്‍ വചനസന്ദേശവും നല്‍കി. ഇടവക വികാരി ഫാ.റൊണാള്‍ഡ് മാത്യു പുത്തന്‍പറമ്പില്‍ സഹകാര്‍മികനായി. ആഘോഷമായ തിരുനാള്‍ പ്രദക്ഷിണവും ദിവ്യകാരുണ്യ ആശിര്‍വാദം നടന്നു. നൂറ്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഭക്തിസാന്ദ്രമായ തിരുനാള്‍ പ്രദിക്ഷണം ഒറവയ്ക്കല്‍ കുരിശടി വഴി നടന്നു. ആദ്യഫല ലേലം, നേര്‍ച്ചസദ്യയോടെയും പതാകതാഴ്ത്തി തിരുനാള്‍ സമാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *