March 25, 2026

താന്‍ രാഹൂല്‍ മാങ്കൂട്ടത്തിനൊപ്പവും, അതീജീവിതക്കൊപ്പവും, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ

  • January 13, 2026
  • 1 min read

താന്‍ രാഹൂല്‍ മാങ്കൂട്ടത്തിനൊപ്പവും, അതീജീവിതക്കൊപ്പവും, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളില്‍ സംശയം പ്രകടിപ്പിച്ചും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രംഗത്ത്. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണമെന്നും താന്‍ അദ്ദേഹത്തിനൊപ്പമാണെന്നുമാണ് ശ്രീനാദേവി വ്യക്തമാക്കിയത്.
രാഹുലിനെതിരെ ഉയര്‍ന്ന പരാതികളില്‍ പലയിടത്തും സംശയമുണ്ടെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറയുന്നു. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. എന്നാല്‍, പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നല്‍കി, ഫ്‌ലാറ്റ് വാങ്ങാന്‍ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ എന്ന് അവര്‍ ചോദിക്കുന്നു.സ്ത്രീകള്‍ കുടുംബബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിവാഹിതരാണെങ്കില്‍ ആ ബന്ധത്തിന്റെ വില കല്‍പ്പിക്കണമെന്നും അവര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റക്കാരനാണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നാണ് ശ്രീനാദേവിയുടെ നിലപാട്. മാധ്യമങ്ങള്‍ ഇല്ലാത്ത കഥകള്‍ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം. കുടുംബം ഒരാള്‍ക്ക് മാത്രമല്ല, ഇപ്പുറത്തുമുണ്ട്. എന്നാല്‍ രണ്ടുപേര്‍ക്കും ഒരേ പരിഗണനയല്ല ലഭിക്കുന്നത്. അതിജീവിതന്മാര്‍ക്കൊപ്പം നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ തെറ്റ് കണ്ടതുകൊണ്ടാകാം പോലീസ് അറസ്റ്റ് ചെയ്തതെന്നും എന്നാല്‍ സത്യം പുറത്തുവരുന്നത് വരെ രാഹുല്‍ ക്രൂശിക്കപ്പെടരുത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ സിപിഐ വിട്ട് കോണ്‍ഗ്‌സിലെത്തിയ ശ്രീനാദേവി മുന്‍പും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *