March 25, 2026

വ്യാജ രേഖകള്‍ ഉണ്ടാക്കി ഭാഗ്യക്കുറി ക്ഷേമനിധിയില്‍ നിന്ന് 14.93 കോടി ജീവനക്കാരന്‍ തട്ടിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്

  • January 13, 2026
  • 0 min read

സംസ്ഥാന 14.93 കോടി രൂപയുടെ അഴിമതി ,ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ വന്‍ ക്രമക്കേട് നടന്നതായി ഓഡിറ്റില്‍. ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുകയില്‍ നിന്ന് 14.93 കോടി രൂപ ബോര്‍ഡിലെ ജീവനക്കാരന്‍ തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. സ്പെഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2013 മുതല്‍ 2020 വരെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.ക്ഷേമനിധി ബോര്‍ഡിലെ ക്‌ളര്‍ക്കായ സംഗീതാണ് കോടികള്‍ തട്ടിയെടുത്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോട്ടറി ഏജന്റുമാരുടെ ക്ഷേമനിധി തുക ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടില്‍ അടയ്ക്കാതെ സംഗീതിന്റെയും ബന്ധുവിന്റെയും അക്കൗണ്ടിലേക്കാണ് മാറ്റിയത്. വാര്‍ഷിക ഓഡിറ്റില്‍ പിടിക്കപ്പെടാതിരിക്കാന്‍ സംഗീത് വ്യാജ രേഖകള്‍ ചമച്ചെന്നും ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *