എടിഎം ഇടപാട് നിരക്കുകള്‍ വര്‍ധിപ്പിച്ച് എസ്ബിഐ, പണി ഇടപാടുകാര്‍ക്ക്

സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ എടിഎം ഇടപാടിന് ഇനി എസ്ബിഐ ഉപഭോക്താക്കള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും.
എടിഎം, ഡിപ്പോസിറ്റ് കം വിഡ്രോവല്‍ മെഷീന്‍ (എഡിഡബ്ല്യുഎം) ഇടപാട് നിരക്കുകളിലാണ് വര്‍ധന വരുത്തിയത്.
സേവിങ്സ്, സാലറി, കറന്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഇതുമൂലം ചാര്‍ജുകള്‍ വര്‍ധിക്കും. 2025 ഡിസംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ നിരക്കുകള്‍ ഈടാക്കുക. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി എടിഎം ഇടപാട് നിരക്കുകള്‍ എസ്ബിഐ വര്‍ധിപ്പിച്ചത്.
സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ എസ്ബിഐ ഉപഭോക്താക്കള്‍ ഓരോ ഇടപാടിനും 23 രൂപയും ജിഎസ്ടിയും അടയ്ക്കേണ്ടിവരും. മുമ്പ് ഇത് 21 രൂപയും ജിഎസ്ടിയും ആയിരുന്നു.

