March 25, 2026

കൊറിയോഗ്രാഫഴ്‌സ് 107 റണ്‍സിന് മോളിവുഡ് സൂപ്പര്‍ ജയന്റ്‌സിനെ തോല്പിച്ചു, 107 റണ്‍സും ഒരു വിക്കറ്റും എടുത്ത അഭിജിത്ത് എസ് ആണ് കളിയിലെ താരം.

  • January 12, 2026
  • 1 min read

കളികള്‍ പൂര്‍ണ്ണമായി മലനാട് ടി വിയില്‍ ലൈവ്

സിസിഎഫ് പ്രേംനസീര്‍ സിനിമ പ്രീമിയര്‍ ലീഗ് സീസണ്‍ 4 ല്‍
ഇന്നത്തെ ആദ്യ മത്സരത്തില്‍ മോളിവുഡ് സൂപ്പര്‍ ജയന്റ്‌സിനെതിരെ കൊറിയോഗ്രാഫഴ്‌സിന് വമ്പന്‍ ജയം. 107 റണ്‍സിന് മോളിവുഡ് സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊറിയോഗ്രഫഴ്‌സ് നിശ്ചിത 15 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എടുത്തു. അഭിജിത് എസിന്റെ തകര്‍പ്പന്‍ സെഞ്ചുറിയും, നായകന്‍ സജിത്തിന്റെ അര്‍ദ്ധ സെഞ്ചുറിയുമാണ് കൊറിയോഗ്രാഫേഴ് സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 197 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന മോളിവുഡ് സൂപ്പര്‍ ജയന്റ്‌സിന്റെ ഇന്നിങ്‌സ് 15 ഓവറില്‍ 89ന് ഏഴ് എന്ന നിലയില്‍ അവസാനിച്ചു. 107 റണ്‍സും ഒരു വിക്കറ്റും എടുത്ത അഭിജിത്ത് എസ് ആണ് കളിയിലെ താരം

Leave a Reply

Your email address will not be published. Required fields are marked *