ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു.

മലപ്പുറം : കുറ്റിപ്പുറത്ത് ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു.
കുറ്റിപ്പുറം കുമ്പിടി പെരുമ്പലം സ്വദേശി വിമല്‍ (കുഞ്ഞണ്ണന്‍)ആണ് മരിച്ചത്
കുറ്റിപ്പുറം എം.ഇ.എസ് കോളേജിന് കിഴക്ക് വശത്തുള്ള കുമ്പിടി റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്.റോഡരികില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ വിമലിനെ ഉടന്‍ തന്നെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

