ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീണ യുവാവ് മരിച്ചു

കുഴഞ്ഞുവീണ് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. താന്നിമൂട്, അവണകുഴി കൊല്ലം വിളാകം എസ്.ജി നിവാസില്‍ പരേതരായ ശശിധരന്‍-ഗിരിജാ ദേവി ദമ്പതികളുടെ മകന്‍ എസ് ജി അനുരാഗ് (40) ആണ് മരണപ്പെട്ടത്. ഭാര്യ: രമ്യ. മക്കള്‍: ആദിത്യന്‍, അനാമിക. കഴിഞ്ഞ ഏഴ് വര്‍ഷമായി ദവാദ്മിയില്‍ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന അനുരാഗ് താമസ സ്ഥലത്ത് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ദവാദ്മി ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അനുരാഗിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ കേളി കലാ സാംസ്‌കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും, കേളി ഏരിയാ കമ്മറ്റിയും സംയുക്തമായി പൂര്‍ത്തീകരിച്ചു.
അനുരാഗിന്റെ സഹപ്രവര്‍ത്തകരുടേയും മറ്റു സുഹൃത്തുക്കളുടേയും സഹകരണത്തോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ റിയാദില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിനോര്‍ക്കയുടെ സൗജന്യ ആംബുലന്‍സ് സേവനം വഴി മൃതദേഹം വിമാനത്താവളത്തില്‍ നിന്നും വീട്ടിലെത്തിച്ചു.

