March 25, 2026

ചികിത്സയിലിരിക്കെ മരിച്ച സ്ത്രീക്ക് ചെള്ളുപനി സ്ഥിരീകരിച്ചു

  • January 10, 2026
  • 0 min read

കൊയിലാണ്ടി നഗരസഭയിലെ പത്താം വാര്‍ഡ് പാവുവയലില്‍ കഴിഞ്ഞദിവസം മരിച്ച സ്ത്രീക്കു ചെള്ളുപനി സ്ഥിരീകരിച്ചു.ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണം. ഡിഎംഒയുടെ നിര്‍ദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തില്‍ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.മരിച്ച രോഗിയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകളുള്ള സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലും ശുചീകരിച്ചു. എലികളുടെ ശരീരത്തില്‍ നിന്നു സാംപിള്‍ പരിശോധനയ്ക്കു ശേഖരിച്ചു. ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫിസര്‍ കെ.പി റിയാസ്, തിരുവങ്ങൂര്‍ സിഎച്ച്‌സി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുരേന്ദ്രന്‍ കല്ലേരി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ.ലത എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *