March 25, 2026

തന്ത്രി കണ്ഠരര് രാജീവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

  • January 10, 2026
  • 1 min read

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുഖ്യ തന്ത്രി കണ്ഠരര് രാജീവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യപരിശോധന ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റി. തന്ത്രിയുടെ അറസ്റ്റ് ശബരിമലയുമായി ബന്ധപ്പെട്ട ആചാരപരമായ കാര്യങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

ശബരിമല സന്നിധാനത്തെ കട്ടിളപ്പാളി അഴിച്ചുമാറ്റുന്നതിനോ അത് പുറത്തേക്ക് കൊണ്ടുപോകുന്നതിനോ തന്ത്രി തടസ്സം നിന്നില്ലെന്ന് പോലീസ് തയ്യാറാക്കിയ അറസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആചാരപ്രകാരം ഇത്തരം കാര്യങ്ങളില്‍ ‘ദേവന്റെ അനുമതി’ (പ്രശ്‌നവിധി) വാങ്ങേണ്ടതുണ്ടെങ്കിലും അതിന് തന്ത്രി മുതിര്‍ന്നില്ല. സ്വര്‍ണ്ണപ്പാളി പുറത്തേക്ക് കൊണ്ടുപോകുന്നത് ഗുരുതരമായ ആചാരലംഘനമാണെന്ന് അറിഞ്ഞിട്ടും അതിന് മൗനാനുമതി നല്‍കിയ തന്ത്രിയുടെ നടപടി കുറ്റകരമാണെന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു.

സ്വര്‍ണ്ണക്കവര്‍ച്ച നടത്തുന്നതിനായി തന്ത്രി തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കട്ടിളപ്പാളി മാറ്റുന്നത് തടയാന്‍ അധികാരമുണ്ടായിരുന്നിട്ടും പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് വേണ്ടി അദ്ദേഹം ഒത്തുനിന്നു. സംഭവത്തില്‍ നടന്ന ഗൂഢാലോചനയില്‍ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ ‘കുറ്റകരമായ മൗനം’ എന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *