March 25, 2026

അറസ്റ്റിലായ കണ്ഠര് രാജീവര് ആശുപത്രിയില്‍

  • January 10, 2026
  • 0 min read

അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലാണ് തന്ത്രിയെ പാര്‍പ്പിച്ചിരുന്നത്. ജയിലിലെ ആംബുലന്‍സില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്.നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്തതിന് ശേഷമാണ് തന്ത്രിയെ ഇന്നലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി എത്തിയത്.ദേവസ്വം മാനുവലില്‍ തന്ത്രിയുടെ ഭാ?ഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കില്‍ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *