March 25, 2026

വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു

  • January 10, 2026
  • 0 min read

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തു . പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു. 2025 സെപ്തംബര്‍ 27നായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച കരൂര്‍ ദുരന്തം. വിജയ് പങ്കെടുത്ത ടിവികെ റാലിയില്‍ തിക്കും തിരക്കുമുണ്ടായതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 41 ജീവനുകളാണ് പൊലിഞ്ഞത്. 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം ടിവികെ ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ പലരുടെയും ചോദ്യം ചെയ്യല്‍ 10 മണിക്കൂര്‍ വരെ നീണ്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *