ഇറാനിൽ പ്രക്ഷോഭം വ്യാപിക്കുന്നു

ഇറാനില്‍ സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിസാ പഹ്ലവി.പ്രസിഡന്റ്, ഇത് അങ്ങയുടെ ശ്രദ്ധയ്ക്കും പിന്തുണയ്ക്കും അടിയന്തര നടപടിക്കുമായുള്ള ആഹ്വാനമാണ്. ഇറാനിലെ ജനങ്ങളെ സഹായിക്കാന്‍ ഇടപെടാന്‍ ദയവായി തയ്യാറാകണം’ – റിസാ പഹ്ലവി സമൂഹമാധ്യമ പോസ്റ്റില്‍ ആവശ്യപ്പെട്ടു.1979ല്‍ ഇസ്ലാമിക വിപ്ലവത്തില്‍ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസാ പഹ്ലവിയുടെ മകനാണ് റിസാ പഹ്ലവി. ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നു പലായനം ചെയ്ത റിസാ പഹ്ലവി ഇപ്പോള്‍ യുഎസിലാണ് താമസിക്കുന്നത്. അതേസമയം, ആദ്യം ടെഹ്‌റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്ന പ്രക്ഷോഭം ഇപ്പോള്‍ അനവധി നഗരങ്ങളിലേക്ക് വ്യാപിച്ചു. രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

