ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ ശിവരഞ്ജിനിയുടെ മലയാള ചലചിത്രത്തിന് പുരസ്‌ക്കാരം
ജാഫ്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്‌ക്കാരം. കെഎസ്ഫ്ഡിസി നിര്‍മ്മിച്ച് ശിവരഞ്ജിനി തിരിക്കഥയും സംവിധാനവും നിര്‍വഹിച്ച വിക്ടോറിയക്ക് ഇതിനകം തന്നെ നിരവധി ദേശീയ-അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ഐഫ്ഫ്കെയില്‍ 2024ലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം നേടി തുടങ്ങിയ യാത്രയാണ് വിക്ടോറിയയുടേത്. പിന്നാലെ ചൈനയിലെ പ്രശസ്തമായ ഷാങ്ഹായ് ഫെസ്റ്റിവലില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മീനാക്ഷി ജയന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. മുംബൈ വാട്ടര്‍ഫ്രന്റ് ഇന്‍ഡീ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രം, സംവിധായിക, ഛായാഗ്രഹണം ഉള്‍പ്പടെ മൂന്ന് പുരസ്‌ക്കാരങ്ങള്‍, സിയോളില്‍ നടന്ന വനിതാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എക്സലന്‍സി അവാര്‍ഡ്, മികച്ച സംവിധാനത്തിനുള്ള പതിനാലാമത് മോഹന്‍ രാഘവന്‍ അനുസ്മരണ സിനിമാ പുരസ്‌കാരം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്‌കാരം എന്നിവ വിക്ടോറിയ കരസ്ഥമാക്കി. മലേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും, തായ്പോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും സൗത്ത് ആസ്ട്രേലിയയിലെ അഡ്ലെയ്ഡ് ഫെസ്റ്റിവലിലും കല്‍ക്കത്ത, ധരംശാല ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. മുഴുവനായും സ്ത്രീ കഥാപാത്രങ്ങളുള്ള ഈ ചിത്രം ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരിയായ വിക്ടോറിയയുടെ ജീവിതത്തിലൂടെ സമകാലിക കേരളീയ സ്ത്രീ ജീവിതങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചനക്കൊപ്പം എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത് സംവിധായിക ശിവരഞ്ജിനി തന്നെയാണ്. മീനാക്ഷിയെക്കൂടാതെ ശ്രീഷ്മ ചന്ദ്രന്‍, ജോളി ചിറയത്ത്, ദര്‍ശന വികാസ്, സ്റ്റീജ മേരി ചിറക്കല്‍, ജീന രാജീവ്, രമാ ദേവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആനന്ദ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം അഭയദേവ് പ്രഫുല്‍ ആണ്. ഗാനരചന ബിലു സി നാരായണന്‍. വസ്ത്രാലങ്കാരം- സതീഷ് കുളമട, മേക്കപ്പ്- സന്തോഷ് വെണ്‍പകല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അബ്ദുള്‍ ഖാദര്‍ എ.കെ, സിങ്ക് സൗണ്ട്- കലേഷ് ലക്ഷ്മണന്‍, ശബ്ദരൂപകല്‍പ്പന- രാധാകൃഷ്ണന്‍ എസ്, സ്മിജിത്ത് കുമാര്‍ പി ബി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- തീര്‍ത്ഥാ മൈത്രി, ശബ്ദമിശ്രണം- അനൂപ് തിലക്, വിഎഫ്എക്സ്- ദീപക് ശിവന്‍, ലൈന്‍ പ്രൊഡ്യൂസര്‍- എസ്.മുരുകന്‍, കാസ്റ്റിംഗ്- അബു വളയംകുളം, സ്‌ക്രിപ്റ്റ് കണ്‍സള്‍ട്ടന്റ്- അനു കെഎ, സബ്ടൈറ്റില്‍സ്- ആസിഫ് കലാം, പിആര്‍ഒ- സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ്- കണ്ടന്റ് ഫാക്ടറി, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- മൈത്രി ബാബു, ടൈറ്റില്‍- ഹരിയോഡി, ഡിസൈന്‍- യെല്ലോ ടൂത്ത്. കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഡിസി വനിതാ സംവിധായകര്‍ക്കായൊരുക്കിയ സംരംഭത്തില്‍ പുറത്തിറങ്ങിയ ചിത്രമാണിത്.


