January 2, 2026

സമയമാറ്റത്തൊടെയും ഗതിമാറ്റത്തൊടെയും കേരളത്തില്‍ ഇന്നുമുതല്‍ ട്രെയിനുകള്‍

  • January 1, 2026
  • 1 min read
സമയമാറ്റത്തൊടെയും ഗതിമാറ്റത്തൊടെയും കേരളത്തില്‍ ഇന്നുമുതല്‍ ട്രെയിനുകള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ഇന്നുമുതല്‍ സമയമാറ്റം. യാത്രക്കാര്‍ക്കുള്ള പുതുവത്സര സമ്മാനമായി ചില ട്രെയിനുകളുടെ വേഗതയും ഇന്നുമുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഗുരുവായൂര്‍ എക്‌സ്പ്രസ് (16127), മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് (16159), കൊല്ലം എക്‌സ്പ്രസ് (16102) എന്നിവയടക്കം ചെന്നൈയില്‍ നിന്നുള്ള 22 ട്രെയിനുകളുടെ വേഗതയാണ് വര്‍ധിപ്പിച്ചത്. ഇതോടെ യാത്രാ സമയത്തില്‍ 5-85 മിനിറ്റ് കുറവുണ്ടാകുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു.കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നിരവധി ട്രെയിനുകളുടെ സമയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാര്‍ പുതുക്കിയ സമയക്രമം പരിശോധിക്കണമെന്ന് റെയില്‍വേ അറിയിച്ചു. പുതിയ സമയക്രമം പ്രാബല്യത്തില്‍ വരുന്നതിനാല്‍ യാത്രക്കാര്‍ ഔദ്യോഗിക റെയില്‍വേ വെബ്‌സൈറ്റിലൂടെയോ സ്റ്റേഷന്‍ അറിയിപ്പുകളിലൂടെയോ പുതുക്കിയ വിവരങ്ങള്‍ ഉറപ്പാക്കണമെന്നാണ് റയില്‍വെ അധികൃതരുടെ നിര്‍ദ്ദേശം.വൈകിട്ട് 4നു കൊല്ലത്തു നിന്നു പുറപ്പെടുന്ന ട്രെയിനിനാണ് ഏറ്റവും കൂടുതല്‍ സമയ വ്യത്യാസമുള്ളത്. രാവിലെ 7.30നു താംബരത്തെത്തിയിരുന്ന ട്രെയിന്‍ ഇന്നു മുതല്‍ 6.05ന് എത്തും.രാത്രി 10.20ന് എഗ്മൂറില്‍ നിന്നു പുറപ്പെട്ടിരുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ് ഇനി മുതല്‍ 10.40നു പുറപ്പെടും. ഗുരുവായൂരില്‍ എത്തിച്ചേരുന്ന സമയത്തില്‍ വ്യത്യാസമില്ല. എഗ്മൂറില്‍ നിന്നു രാത്രി 8.45നു പുറപ്പെട്ടിരുന്ന മംഗലാപുരം എക്‌സ്പ്രസ് 9.05നു പുറപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *