പുതുവത്സര സമ്മാനമായി കെഎസ്ആർടിസിയുടെ രണ്ടാം ‘റോയൽ വ്യൂ’ ഡബിൾ ഡക്കർ ബസ് ഇന്ന് ഫ്ലാഗ് ഓഫ്
തിരുവനന്തപുരം: പുതുവത്സര സമ്മാനമായി കെഎസ്ആർടിസി പ്രഖ്യാപിച്ച രണ്ടാമത്തെ ‘റോയൽ വ്യൂ’ ഡബിൾ ഡക്കർ ബസ് ഇന്ന് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്യുന്നു. “വരുമെന്ന് പറഞ്ഞു, വന്നു…” എന്ന വാക്കുകൾ യാഥാർത്ഥ്യമാക്കി, ടൂറിസം കേന്ദ്രീകരിച്ചുള്ള പ്രീമിയം സർവീസുകളിലേക്ക് കെഎസ്ആർടിസി മറ്റൊരു പടികൂടി മുന്നേറുകയാണ്.ആദ്യ ‘റോയൽ വ്യൂ’ ഡബിൾ ഡക്കർ ബസ് യാത്രക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചതും ലാഭകരമായി പ്രവർത്തിപ്പിക്കാനായതുമാണ് രണ്ടാം ബസ് എത്താനുള്ള വഴിയൊരുക്കിയത്. നഗരദർശനവും ടൂറിസം യാത്രകളും ലക്ഷ്യമിട്ടാണ് പുതിയ ബസ് സർവീസിലേക്ക് ഇറങ്ങുന്നത്. കൂടുതൽ സൗകര്യങ്ങളോടെയും ആകർഷകമായ അനുഭവങ്ങളോടെയും യാത്രക്കാർക്ക് മികച്ച സേവനം നൽകാനാണ് കെഎസ്ആർടിസിയുടെ ശ്രമം.ടൂറിസം സീസണിൽ വലിയ പ്രതീക്ഷകളോടെയാണ് രണ്ടാം ‘റോയൽ വ്യൂ’ ഡബിൾ ഡക്കർ ബസ് സർവീസിലേക്ക് എത്തുന്നത്. ആദ്യ ബസിന് ലഭിച്ച പിന്തുണ പോലെ തന്നെ രണ്ടാമത്തേതിനും യാത്രക്കാരുടെ മികച്ച പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ എന്ന് ഗതാഗത മന്ത്രി ഗണേഷ്‌കുമാർ




