മൊബൈല്‍ കട കുത്തി തുറന്ന് മോഷണം പ്രതിയെ പിടികൂടി
അണ്ണന്‍സ് മൊബൈല്‍സ് എന്ന കടയുടെ ഷട്ടറിന്റെ പൂട്ട് പൊളിച്ചു മോഷണം നടത്തിയ പ്രതിയെ പാലാ പോലീസ് പിടികൂടി,ഇടുക്കി മാങ്ങതോട്ടിലില്‍ ഒറ്റപ്ലാക്കല്‍ വീട്ടില്‍ അനന്തു ബാബു (25) നെ ആണ് പാലാ പോലീസ് പിടികൂടിയത്.രാത്രി കടയുടെ പൂട്ട് പൊളിച്ചു അകത്തു കയറിയ മോഷ്ടാവ് കടയ്ക്കുള്ളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 92000/- രൂപ വില വരുന്ന 12 മൊബൈല്‍ ഫോണുകള്‍ മോഷ്ട്ടിക്കുകയായിരുന്നു. കേസ് എടുത്ത് അന്വേഷണം ആരംഭിച്ച സബ് ഇന്‍സ്പെക്ടര്‍ ദിലീപ്കുമാര്‍.കെയുടെ നേതൃത്വത്തില്‍ ഉള്ള പോലീസ് സംഘം ആണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

