February 6, 2026

ഡോക്ടർ രോഹിത് ശശിധരനെ നാളെ ഞായറാഴ്ച ആദരിക്കുന്നു

  • December 20, 2025
  • 0 min read
ഡോക്ടർ രോഹിത് ശശിധരനെ നാളെ ഞായറാഴ്ച ആദരിക്കുന്നു

എടപ്പാൾ:.എടപ്പാൾ ഹോസ്പിറ്റലിലെ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ: രോഹിത് ശശിധരനെ* അരയംപറമ്പ് കുടുംബ സംഗമത്തിൽ വെച്ച് ഞായറാഴ്ച കാലത്ത് ആദരിക്കുന്നു. മെഡിക്കൽ കോളേജ് ഇ എൻ.ടി. റിട്ടയേർഡ് പ്രൊഫസർ ഡോ: വിനയകുമാർ പൊന്നാടയും ശിലാഫലകവും നൽകി ആദരിക്കും.ചടങ്ങിൽ രക്ഷാധികാരി എ.വി. അനൂപ് അദ്ധ്യക്ഷത വഹിക്കും.ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡയറക്ടറും സ്ക്രിപ്റ്റ് റൈറ്ററുമായ റെജീൻ എസ് ബാബുവും, പ്രസിഡന്റ് എ.എം പ്രംബുഷനും അനുമോദനം നടത്തും. സംഘാടക സമിതി ചെയർമാൻ എ.പി. ഗിരിജാ ശങ്കർ സ്വാഗതം പറയുകയും വൈസ് പ്രസിഡന്റ് എ.എസ് ചന്ദ്രദാസ് നന്ദിയും പറയും. എ.കെ കലാധരൻ ഉന്നത വിജയി കൾക്ക് ഉപഹാര സമർപ്പണവും എ.ബി. രാജീവ് കലാപ്രതിഭകൾക്ക് സമ്മാനദാനം നടത്തും. കുമാരി സാത്മികയും ഹൃദികയും പ്രാർത്ഥന ചൊല്ലും. ഡോ: രോഹിത് ശശിധരൻ, റെജിൻ എസ് ബാബു, എ.എം. പ്രേം ബുഷൻ എന്നിവർ മറുപടി പ്രസംഗം നടത്തും..കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, തുടർന്ന് സൗഹൃദ സദസ്സ് എന്നിവയോടെ പരിപാടിക്ക് സമാപനം കുറിക്കും.വാർത്തകണ്ണൻ പന്താവൂർ, മലപ്പുറം,9846452183

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *