രക്തസാക്ഷികളുടെ പേരില്‍ സത്യപ്രതിജ്ഞ; വി.സി ഇറങ്ങിപ്പോയി, ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സര്‍വകലാശാല
തേഞ്ഞിപ്പലം: രക്തസാക്ഷികളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സര്‍വകലാശാല. വ്യാഴാഴ്ച നടന്ന ഡി എസ് യു ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറാണ് റദ്ദാക്കിയത്. ചടങ്ങില്‍നിന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഇറങ്ങിപ്പോകുകയും ചെയ്തു.നവലോക ക്രമത്തിനായുള്ള പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരില്‍ സത്യപ്രതിജ്ഞചെയ്യുന്നു’ എന്നായിരുന്നു ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അമല്‍ ദേവ് പറഞ്ഞത്. ഇതോടെ വിസി ഇറങ്ങിപോകുകയും ചടങ്ങ് റദ്ദാക്കുകയുമായിരുന്നു.സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് എതിരായാല്‍ അത് സത്യപ്രതിജ്ഞയാവില്ലെന്ന് വിസി ഭാരവാഹികളെ നേരത്തെ അറിയിച്ചിരുന്നു. രക്തസാക്ഷികളുടെ പേരിലെ സത്യപ്രതിജ്ഞ സര്‍വകലാശാലാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വിസി, സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കിയത്.
റിപ്പോർട്ട് മധു


