എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വാർഷിക സമ്മേളനവും കലാപരിപാടികളും ആലുവ ടൗൺ ഹാളിൽ നടന്നു
ആലുവ :കഴിഞ്ഞ രണ്ടുവർഷമായി ആലുവ കേന്ദ്രീകരിച്ച് സംസ്ഥാനത്തൊട്ടാകെ ജീവകാരുണ്യ പ്രവേർത്തനങ്ങളും സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി പ്രശ്നങ്ങളും ഏകോപിപ്പിച്ച് നടത്തുന്ന സംഘടനയാണ് എവർ ഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റി.
വിധവകളുടെ ശക്‌തീകരണം ലക്ഷ്യമിട്ട് കഴിഞ്ഞ ആറുവർഷമായി പ്രവർത്തിക്കുന്ന ജനശക്തി വിധവാസംഘം കഴിഞ്ഞകാലങ്ങളിൽ വിധവകളുടെ ക്ഷേമത്തിന് വേണ്ടി വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്.ആലപ്പുഴ എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ് അധ്യക്ഷതയും, സ്വാഗതം എറണാകുളം ജില്ലാ സെക്രട്ടറി ശ്രീമതി ഷഹീറയും, ഉൽഘാടനം ആലുവ മുനിസിപ്പൽ ചെയർമാൻ ശ്രീ എം ഒ ജോണും നിർവഹിച്ചു. മുഖ്യഅതിഥിയായി ആലുവ അദ്വൈതാശ്രമം ശ്രീമദ് ധർമ്മ ചൈതന്യ സ്വാമികൾളും ,പുരസ്കാര വിതരണം ജോണലിസ്റ്റ് സംസ്ഥാന സെക്രട്ടറി ശ്രീ കെ സി സ്മിജൻ, മുഖ്യപ്രഭാഷണം ജനശക്തി വിധവാ സംഘം ചെയർമാനും ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ എം എൻ ഗിരിയും,, പെൻഷൻ വിതരണം എവർഗ്രീൻ സോഷ്യൽ സർവീസ് സൊസൈറ്റി ചെയർമാൻ ശ്രീ ആന്റണി ജോസഫ് മണവാളനും, ആദരവേറ്റുവാങ്ങൽ ജനശക്തി വിധവാ സംഘം മെമ്പർ ശ്രീ അമ്മിണി ചാലക്കുടിയും നിർവഹിച്ചു. കൂടാതെ ശ്രീകുമാരൻ പെരുവണ്ണാമുഴി, ശ്രീ രാജു മാടവന, ശ്രീ ബിജു മുണ്ടാടൻ, ശ്രീമതി സാബിറ, ശ്രീമതി ഹീര കെ എസ്, ശ്രീമതി സരസമ്മ, ശ്രീ റസൽ, ശ്രീമതി പ്രിയ എന്നിവർ ആശംസകൾ അറിയിച്ചു
റിപ്പോർട്ട് അശ്വതി


