February 6, 2026

ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

  • December 14, 2025
  • 0 min read
ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഒറോസ ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. മൂന്നു പേര്‍ക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. അഴീക്കോട് ഒറോസ ഹോട്ടലിലാണ് സംഭവം ഉണ്ടായത്. ഇന്നലെ രാത്രിയില്‍ ഗ്യാസിന് ലീക്ക് സംഭവിച്ചിരുന്നു. ഇന്ന് രാവിലെ ഹോട്ടല്‍ തുറന്നശേഷം ചായ ഇടുന്നതിനു വേണ്ടി വെള്ളം തിളപ്പിക്കുന്നതിനായി ഗ്യാസ് കത്തിക്കുമ്പോള്‍ തൊട്ടടുത്ത ഗ്ലാസും പാത്രങ്ങളും പൊട്ടിത്തെറിച്ച് ആണ് അപകടം ഉണ്ടായതെന്നാണ് അറിയുന്നത്. പോലീസും, ഫയര്‍ഫോഴ്‌സും സ്ഥലത്തതത്തി.

Leave a Reply

Your email address will not be published. Required fields are marked *