നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘം ക്രിസ്മസ് ആഘോഷം നവ്യമായ അനുഭവമായിഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി
നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന സുവിശേഷ സേവികാസംഘം ക്രിസ്മസ് ആഘോഷം നവ്യമായ അനുഭവമായിഭദ്രാസന അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ക്രിസ്മസ് സന്ദേശം നൽകി. പ്രാരംഭ പ്രാർഥന ഭദ്രാസന സെക്രട്ടറി റവ. ജോയൽ സാമുവേൽ തോമസ് നിർവഹിച്ചു. നോബി ബൈജു സ്വാഗതം ആശംസിച്ചു. റവ. ഷെറിൻ ടോം മാത്യൂസ് ആമുഖ പ്രസംഗം നടത്തി. ഭദ്രാസന കൗൺസിൽ അംഗം സുമ ചാക്കോ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.ട്രിനിറ്റി മാർത്തോമ്മാ ചർച്ച് കാനഡ ,ഒർലാൻഡോ മാർത്തോമ്മാ ചർച്ച് ഫ്ലോറിഡ ,സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് ഇന്ത്യാനപോളിസ് ,സൗത്ത് റീജിയൻ മാർത്തോമ്മാ ചർച്ച് . മാർത്തോമ്മാ ചർച്ച്ച ഓഫ്ഡാലസ് (ഫാർമേഴ്‌സ് ബ്രാഞ്ച് ), ലൊസാഞ്ചലസ് മാർത്തോമ്മാ ചർച്ച് ,നോർത്ത് ഈസ്റ്റ് ,സൗത്ത് വെസ്റ്റ് റീജനുകൾ സംഘടിപ്പിച്ച ക്രിസ്മസ് ഗാനങ്ങളും, കാർമൽ മാർത്തോമ്മാ ചർച്ച് , ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് ഓഫ് ഹൂസ്റ്റണും അവതരിപ്പിച്ച സ്കിറ്റുകളും അതിമനോഹരമായിരുന്നു.’വിളങ്ങിൻ പൊൻതാരം’ ആഘോഷം വിജയിപ്പിക്കുന്നതിന് പങ്കുചേർന്ന എല്ലാവർക്കും ഭദ്രാസന സുവിശേഷ സേവികാസംഘം സെക്രട്ടറി മേഴ്സി തോമസ് നന്ദി പറഞ്ഞു.
റിപ്പോർട്ട് മധു


