മലക്കല്ലിൽ വാഹനാപകടം: സ്കൂട്ടർ യാത്രക്കാരൻ മരിച്ചു:ഭാര്യക്ക് ഗുരുതര പരിക്ക്; ഒന്നര വയസ്സുകാരൻ രക്ഷപ്പെട്ടു
മാലക്കല്ല്: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാലിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. മാലക്കല്ല് പള്ളി ഇടവകാംഗമായ പനത്തടി വെള്ളക്കല്ല് സ്വദേശി ജിംസണ്‍ ആണ് മരിച്ചത്.സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒന്നര വയസ്സുകാരൻ മകൻ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു. മലയോര ഹൈവേയിൽ കോളിച്ചാൽ ടൗണിൽ ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടം.തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലെത്തിയ കാർ ഇവരുടെ ഇരുചക്ര വാഹനത്തിൽ ഇടിക്കുകയായിരുന്നു..




