March 24, 2026

യുഡിഎഫ് സ്ഥാനാർഥിയും മുൻ കൗൺസിലറുമായ വി.ആർ. സിനി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

  • December 14, 2025
  • 0 min read
യുഡിഎഫ് സ്ഥാനാർഥിയും മുൻ കൗൺസിലറുമായ വി.ആർ. സിനി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

തിരുവനന്തപുരം നഗരസഭ ഇടവക്കോട് വാർഡിൽ നിന്നും മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയും മുൻ കൗൺസിലറുമായ സി.എം.പി നേതാവ് വി.ആർ. സിനി (50) ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.മുൻ തിരഞ്ഞെടുപ്പുകളിൽ ചെറുവക്കൽ, ആക്കുളം വാർഡുകളിൽ നിന്നും കൗൺസിലറായി വിജയിച്ച സിനിയെ, ഇത്തവണ വനിതാ സംവരണ വാർഡായി മാറിയ ഇടവക്കോട് തിരിച്ചുപിടിക്കുന്നതിനായി യുഡിഎഫ് രംഗത്തിറക്കുകയായിരുന്നു. ശക്തമായ മത്സരം നടന്ന വാർഡിൽ ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ 20 വോട്ടുകളുടെ വ്യത്യാസത്തിലാണ് സിനി പരാജയപ്പെട്ടത്.സി.എം.പി പ്രവർത്തകർക്കും യുഡിഎഫ് നേതൃത്വത്തിനും സിനിയുടെ അപ്രതീക്ഷിത വിയോഗം വലിയ ദുഃഖമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *