March 25, 2026

കൂടിയാട്ടം സോദാഹരണ പ്രഭാഷണം: സദസ്യർക്കു പുതുമയാർന്ന അനുഭവം

  • December 12, 2025
  • 0 min read
കൂടിയാട്ടം സോദാഹരണ പ്രഭാഷണം: സദസ്യർക്കു പുതുമയാർന്ന അനുഭവം

കൂടിയാട്ടം കലാകാരൻ മാർഗി മധു അവതരിപ്പിച്ച കൂടിയാട്ടം സോദാഹരണ പ്രഭാഷണം പ്രേക്ഷകർക്ക് പുതുമയാർന്ന കലാനുഭവമായി. കോളേജിനെയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തിരുന്നു.കൂടിയാട്ടത്തിന്റെ ചരിത്രം, പാഠമായി അവതരിപ്പിക്കുന്ന രീതികൾ, ഹസ്തമുദ്രകൾ, കഥാപാത്രങ്ങൾ, ചമയം, അരങ്ങ്, താളക്രമം, അഭിനയശൈലി, വാദ്യേോപകരണങ്ങൾ എന്നിവയെ വിശദമായി പരിചയപ്പെടുത്തി. വിവിധ ഭാവസന്ദർഭങ്ങൾ കലാസൗന്ദര്യത്തോടെ അവതരിപ്പിച്ച മാർഗി മധുവിന്റെ പ്രകടനം സദസ്യരെ ആകർഷിച്ചു.പരിപാടി വിദ്യാർത്ഥികൾക്ക് ഭാരതീയ നാട്യശൈലിയെ അടുത്തറിയാനുള്ള അവസരമായി മാറി.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *