March 25, 2026

വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു

  • December 12, 2025
  • 0 min read
വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു

ആലപ്പുഴ കളര്‍കോട് അറയ്ക്കക്കുഴിയില്‍ വിപിന്‍ (29) ആണ് മരിച്ചത്. പാലാ തെക്കെക്കരയിലാണ് കത്തികൂത്ത് ഉണ്ടായത്.. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ആലപ്പുഴ സ്വദേശി ബിനീഷ് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ വ്യാഴം രാത്രിയാണ് സംഭവം. ബിനീഷിനും കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. തെക്കേക്കരയില്‍ വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എത്തിയതാണ് ഇരുവരും. പാലുകാച്ചല്‍ വെള്ളിയാഴ്ചയാണ്. സല്‍ക്കാര ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം എന്നറിയുന്നു. കുത്തേറ്റ് ഗുരുതര പരിക്കുകളോടെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വിപിന്റെ മരണവിവരം അറിയാതെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബിനീഷ് പിടിയിലായത്. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *