സ്വതന്ത്ര സ്ഥാനാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു; വിഴിഞ്ഞം വോട്ടെടുപ്പ് മാറ്റിവെച്ചു
തിരുവനന്തപുരം: കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ജസ്റ്റിൻ ഫ്രാൻസിസ് ചികിത്സയിലിരിക്കെ അന്തരിച്ചു. നിർത്തിവെച്ചിരുന്ന ഓട്ടോറിക്ഷ അപ്രതീക്ഷിതമായി ഉരുണ്ടുവന്ന് ഇടിച്ചുണ്ടായ അപകടത്തിലാണ് സ്ഥാനാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റത്.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ ജീവന്‍ നഷ്ടമായി. സംഭവത്തെ തുടർന്ന് വിഴിഞ്ഞം വാർഡിലെ വോട്ടെടുപ്പ് താത്കാലികമായി മാറ്റിവെക്കുകയാണുണ്ടായത്. ആദ്യം നാളെയായിരുന്നു വോട്ടെടുപ്പ് നടക്കേണ്ടതു.കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണ്.
