മകന്റെ വിയോഗത്തിൽ മനംനൊന്ത് കഴിഞ്ഞ അമ്മയും വിടവാങ്ങി. ശാന്ത ടീച്ചർ അന്തരിച്ചു
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ രാഷ്ട്രിയ പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ അമ്മ ശാന്ത ടീച്ചർ അന്തരിച്ചു.ആനന്ദിന്റെ മരണത്തെ തുടർന്ന് കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്ന ശാന്ത ടീച്ചറെ കടുത്ത പനി ബാധിച്ചതിനെ തുടർന്ന് പാങ്ങോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് അന്ത്യം സംഭവിച്ചത്.ആനന്ദിന് സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമാണ് ജീവനൊടുക്കിയത് എന്ന ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. ആനന്ദിന്റെ മരണത്തെ തുടർന്ന് പാര്‍ട്ടക്കെതിരെ ശക്തമായ രാഷ്ട്രീയ വിമർശനം ഉയർന്നിരുന്നു…



