വർക്കലയിൽ പാമ്പ് കടിയേറ്റ് മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വർക്കല ജനാർദ്ദനപുരത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥി പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. ജനാർദ്ദനപുരം ഗവ. എം.വി.എൽ.പി. സ്കൂളിലെ 8 വയസ്സുകാരനായ ആദിനാഥ് ആണ് മരണപ്പെട്ടത്.വൈകുന്നേരം 6.45ഓടെയാണ് സംഭവം. പാമ്പ് കടിച്ചതായി ആദിനാഥ് വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് രാത്രി 11 മണിയോടെ ജീവൻ നഷ്ടമായത്.ജനാർദ്ദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിന്റെയും അതിഥി സത്യന്റെയും ഏകമകനായിരുന്നു ആദിനാഥ്. പ്രദേശത്ത് ദുഃഖം നിറഞ്ഞിരിക്കുകയാണ്.
