January 16, 2026

തിരുവനന്തപുരത്ത് നിർമ്മാണത്തിലിരിക്കുന്ന റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

  • December 5, 2025
  • 0 min read
തിരുവനന്തപുരത്ത് നിർമ്മാണത്തിലിരിക്കുന്ന റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം


തിരുവനന്തപുരം: വഴയിലയ്ക്ക് സമീപം പുരവൂർക്കോണത്ത് റോഡരികിൽ നിർമ്മാണത്തിനായി എടുത്ത കുഴിയിൽ ബൈക്ക് വീണ് ടെക്നോപാർക്ക് ജീവനക്കാരനായ യുവാവ് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളി (30)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഏകദേശം 1.30ഓടെയാണ് അപകടം സംഭവിച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആകാശിന്റെ ബൈക്ക്, വഴയിലയ്ക്ക് സമീപം നിർമാണത്തിലിരിക്കുന്ന നാലുവരിപ്പാതയ്ക്കായി കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിലേക്ക് വീഴുകയായിരുന്നു. രാത്രിയിടത്തെ നിർമാണസ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളോ കുഴി മറച്ചതിനുള്ള സുരക്ഷാ നടപടികളോ ഒന്നും ഒരുക്കിയിരുന്നില്ല എന്നതാണ് ദാരുണാന്ത്യത്തിന് കാരണമെന്നും ആരോപണം.

അപകടം കണ്ട് വഴിയാത്രക്കാർ ചേർന്ന് ആകാശിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ഇന്ന് രാവിലെ ഏഴ് മണിയോടെ മരണം സംഭവിച്ചു.

നിർമാണ ഏജൻസിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയും പ്രതിഷേധവും ഉയരുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *