കാറും സ്കൂട്ടറും കൂട്ടിയിടിച്ചു:യുവതിക്ക് ദാരുണാന്ത്യം
അവിട്ടത്തൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ യുവതിക്ക് ദാരണാന്ത്യം . ബുധനാഴ്ച്ച രാവിലെ 7.45 ന് അവിട്ടത്തൂർ സ്കൂളിന് സമീപമാണ് അപകടം നടന്നത്.കൊറ്റനെല്ലൂർ പട്ടേപ്പാടം സ്വദേശി മംഗലത്തറ വീട്ടിൽ ആസിഫ (38) ആണ് മരിച്ചത്. പട്ടേപ്പാടം ഭാഗത്ത് നിന്നും വന്നിരുന്ന ആസിഫ അവിട്ടത്തൂർ സ്കൂൾ കഴിഞ്ഞ ഇറക്കം ഇറങ്ങി വരുകയായിരുന്നു. എതിരെ വന്നിരുന്ന തൃശ്ശൂർ സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഉടൻ തന്നെ പുല്ലൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചുവെങ്കില്ലും ജീവൻ രക്ഷിക്കാനായില്ല.ഇസാഫ് ബാങ്കിൻ്റെ ചേർപ്പ് ബ്രാഞ്ചിലെ അസി മാനേജർ ആണ് ആസിഫ. ആളൂർ പോലിസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. സിദ്ധിഖാണ് ആസിഫയുടെ ഭർത്താവ്. പോസ്റ്റ്മാർട്ടം നടപടികൾക്കായി മൃതദ്ദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. പുല്ലൂർ അവിട്ടത്തൂർ റൂട്ടിലെ സ്ഥിരം അപകട മേഖലയിലാണ് അപകടം നടന്നത്.




