March 14, 2026

കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്‌എസ് താലൂക്ക് യൂണിയൻ പിരിച്ചു

  • March 14, 2026
  • 0 min read

മന്ത്രി കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്‌എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു.ഗണേഷിന്റെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂണിയനിലെ പത്ത് അംഗങ്ങള്‍ രാജിവച്ചു.താലൂക്ക് യൂണിയനില്‍ ആകെ 19 അംഗങ്ങളാണുള്ളത്. ഇതില്‍ പത്തുപേർ രാജിവച്ചതോടെ രജിസ്ട്രാർ ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. ഗണേഷ് കുമാറിന്റെ നടപടികളില്‍ നേരത്തെ തന്നെ യൂണിയനില്‍ അതൃപ്തിയുണ്ടായിരുന്നു.താലൂക്ക് യൂണിയനില്‍ യാതൊരു പ്രശ്നവുമില്ലെന്നും തന്റെ അച്ഛന്റെ സമ്പാദ്യം കൊണ്ടാണ് യൂണിയൻ ഉണ്ടാക്കിയതെന്നും ഗണേഷ് കുമാർ പറഞ്ഞിരുന്നു. പത്മ കഫേ നിർമാണത്തിലടക്കം ഭരണസമിതി അംഗങ്ങള്‍ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *