March 14, 2026

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ട്വന്റി ട്വന്റി രൂപീകൃതമായി.

  • March 14, 2026
  • 0 min read

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ട്വന്റി ട്വന്റി രൂപീകൃതമായി. സംസ്ഥാന കമ്മിറ്റിയംഗവും കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം പ്രസിഡന്റുമായ ഡോ.വര്‍ഗീസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗവും ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റുമായ അഡ്വ. സണ്ണി ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. കൈപ്പമംഗലം നിയോജകമണ്ഡലം പ്രസിഡണ്ട് ഹരിശങ്കര്‍ പുല്ലാനി, ആളൂര്‍ മണ്ഡലം പ്രസിഡണ്ട് ജോഷി മാടവന, മുരിയാട് പഞ്ചായത്തില്‍ നിന്നുളള സുനില്‍ ചെരടായി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗത്വ വിതരണവും ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ കമ്മറ്റിയും രൂപീകൃതമായി.

മുരിയാട് പഞ്ചായത്തില്‍ നിന്നുള്ള സുനില്‍ ചെരടായി പ്രസിഡണ്ടും, ആളൂര്‍ പഞ്ചായത്തില്‍ നിന്നുള്ള ജോഷി മാടവന സെക്രട്ടറിയും, വേളൂക്കര പഞ്ചായത്തില്‍ നിന്നുള്ള ജോണ്‍സണ്‍ ടി.കെ വൈസ് പ്രസിഡണ്ട്, ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിന്നുള്ള ഗില്‍ബര്‍ട്ട് കെ.ഓ ജോയിന്‍ സെക്രട്ടറിയുമായി 11 അംഗങ്ങള്‍ അടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകൃതമായി. വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും. വിവിധ പഞ്ചായത്തുകളിലെയും ,ഇരിങ്ങാലക്കുട മണ്ഡലത്തിലെയും എന്‍.ഡി.എ ആയിട്ടുള്ള സഹകരണത്തെക്കുറിച്ച് തീരുമാനങ്ങളെടുക്കുകയും വിവിധ പഞ്ചായത്തില്‍ നിന്നുള്ള ആളുകളെ പഞ്ചായത്തില്‍ പ്രതിനിധികളായി തീരുമാനിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *