ചേലക്കരയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരുക്ക്
ചേലക്കര: വാഴക്കോട്–പ്ലാഴി സംസ്ഥാന പാതയിലെ ഉദുവടിയിൽ രണ്ട് ബസുകൾ കൂട്ടിയിടിച്ച് ഗുരുതര അപകടം. തിരുവില്വാമല–കോട്ടയം റൂട്ടിൽ സർവീസ് ചെയ്യുന്ന KSRTC ബസ്സും ഷൊർണ്ണൂർ–ചേലക്കര റൂട്ടിൽ സർവീസ് നടത്തുന്ന മനമേൽ സ്വകാര്യ ബസ്സുമാണ് തമ്മിൽ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ചേലക്കര താലൂക്ക് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. കൃത്യമായ പരിക്കുകളുടെ എണ്ണം വ്യക്തമല്ല.അപകടത്തെ തുടർന്ന് വാഴക്കോട്–പ്ലാഴി സംസ്ഥാന പാതയിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ചേലക്കര പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചു.




