March 24, 2026

ആഡംബര കാർ വാങ്ങിക്കൊടുക്കില്ലെന്ന് പറഞ്ഞ തർക്കം; അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു

  • November 24, 2025
  • 0 min read
ആഡംബര കാർ വാങ്ങിക്കൊടുക്കില്ലെന്ന് പറഞ്ഞ തർക്കം; അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു

തിരുവനന്തപുരം: കുടുംബത്തിൽ പതിവായി നടക്കുന്ന തർക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് മകൻ മരണപ്പെട്ട ദാരുണ സംഭവം. ആഡംബര കാർ വാങ്ങിക്കൊടുക്കണമെന്ന ആവശ്യത്തെച്ചൊല്ലിയാണ് തർക്കം രൂക്ഷമായത്. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന 28 വയസ്സുകാരൻ ഹൃത്വിക് ആണ് മരണത്തിന് കീഴടങ്ങിയത്.ഹൃത്വിക്കു മുമ്പ് 15 ലക്ഷം രൂപ വില വരുന്ന ആഡംബര ബൈക്ക് അച്ഛൻ വാങ്ങിക്കൊടുത്തിരുന്നു. എന്നിരുന്നാലും ഇതിൽ തൃപ്തനാകാത്ത ഹൃത്വിക് കൂടുതൽ വിലയുള്ള ഒരു ലഗ്ജറിയസ് കാർ തന്നെ വേണമെന്ന് ആവശ്യപ്പെടുകയും ഇത് വീട്ടിൽ സ്ഥിരം തർക്കങ്ങൾക്ക് കാരണവും ആയിരുന്നു.സംഭവദിവസം, കാർ വാങ്ങാൻ കഴിയില്ലെന്നു സാമ്പത്തികസ്ഥിതി വ്യക്തമാക്കി അച്ഛൻ വിനായാനന്ദൻ പറയുമ്പോൾ തർക്കം രൂക്ഷമായി. ഇതോടെ മകൻ അച്ഛനെ മർദിച്ചു. മകന്റെ ആക്രമണത്തിൽ പ്രകോപിതനായ അച്ഛൻ വീട്ടിൽ ഉണ്ടായിരുന്ന കമ്പിപാര കൊണ്ട് മകന്റെ തലയ്ക്ക് പ്രഹരം നൽകിയതായി പൊലീസ് പറയുന്നു.ഗുരുതരമായി പരിക്കേറ്റ ഹൃത്വിക് ആശുപത്രിയിൽ ചികിൽസയിൽ കഴിയുമ്പോഴായിരുന്നു മരണം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *