March 24, 2026

ഇന്ത്യൻ നേവി ഡേ ആഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് വൻ ഒരുക്കം; ശംഖുമുഖത്തിന് മുന്നിൽ നേവി കപ്പലുകൾ എത്തിച്ചു

  • November 24, 2025
  • 1 min read
ഇന്ത്യൻ നേവി ഡേ ആഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് വൻ ഒരുക്കം; ശംഖുമുഖത്തിന് മുന്നിൽ നേവി കപ്പലുകൾ എത്തിച്ചു


തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ മദർഷിപ്പുകൾ വരെ നേരിൽ കാണാനാവുന്ന അപൂർവ അവസരം ലഭിച്ചിരിക്കുകയാണ് തലസ്ഥാന നഗരിയിലെ ജനങ്ങൾക്ക്. ഇന്ത്യൻ നേവിയുടെ പ്രഭാവം സമൂഹത്തിന് അടുത്തറിയിക്കുന്നതിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി, ശംഖുമുഖം കടൽ സതുപ്പിൽ നേവി കപ്പലുകൾ ഇന്ന് എത്തിച്ചിരിക്കുന്നു.

ഡിസംബർ 3-നു നടക്കാനിരിക്കുന്ന Indian Navy Day Celebration-ന്റെ ഭാഗമായി, യുദ്ധകപ്പലുകൾ, യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യൻ നേവിയുടെ ശക്തമായ സേന തന്നെ അടുത്ത പത്ത് ദിവസങ്ങൾ തിരുവനന്തപുരം കടലിൽ പ്രദർശനത്തിനെത്തും.

സൈനിക അഭ്യാസങ്ങൾ, കപ്പൽ സന്ദർശനങ്ങൾ, പ്രദർശനങ്ങൾ, നേവി ഉദ്യോഗസ്ഥരുമായി പൊതുജനങ്ങൾ പങ്കെടുക്കുന്ന വിവിധ ആക്ടിവിറ്റികൾ എന്നിവയും ഈ അവസരത്തിൽ ഒരുക്കുന്നുണ്ട്. സാധാരണ ജനങ്ങൾക്ക് ഒരിക്കലും ലഭിക്കാത്ത അനുഭവമായി മാറാനിരിക്കുന്ന ഈ നേവി പൂരം ഇതിനോടകം തന്നെ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്.

ദേശീയ അഭിമാനത്തിൻ്റെ നിറനിലാവ് ആയ ഈ ആഘോഷങ്ങൾക്ക് തിരുവനന്തപുരം നഗരം ആവേശത്തോടെ കാത്തിരിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *